കേരളത്തിൽ ശിക്ഷ കുറവല്ലേ സാറേ ‘ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയുടെ വാക്കുകൾ ഇങ്ങനെ
.തിരുവനന്തപുരം നെടുമങ്ങാട് മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലൻ(25) ആണ് അറസ്റ്റിലായത്. കൊല്ലങ്കാവ് സ്വദേശിനിയുടെ സ്വർണമാലയാണ് പ്രതി പൊട്ടിക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതി യുവതിയെ ചിവിട്ടി തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവ് പ്രതിയെ പിന്തുടർന്നു. എന്നാൽ പ്രതിയെ പിൻതുടർന്ന ബൈക്ക് യാത്രികന് നേരെ മുളക് പൊടി വിതറുകയും പ്രെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനും പ്രതി നന്ദശീലൻ ശ്രമിച്ചു. അന്വേഷണത്തിനൊടുവിൽ നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നും, തമിഴ്നാട്ടിൽ ശിക്ഷ കൂടുതലാണെന്നും എന്നാൽ കേരളത്തിൽ ശിക്ഷ കുറവാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നെടുമങ്ങാട് പോലീസാണ് നന്ദശീലനെ അറസ്റ്റ് ചെയ്തത്.ഡിവൈഎസ്പി കെ.എസ്. അരുൺ, സി.ഐ. മിഥുൻ ടി.കെ , എസ്.ഐ ജെ. സന്തോഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments
Post a Comment