കുടുംബ പ്രശ്നം പരിഹരിക്കാനും യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: ഷമീറും പ്രകാശനും ഒടുവിൽ അകത്തായി
താമരശ്ശേരി: നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസിന്റെ നടപടി.
യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജനടത്തണമെന്നായിരുന്നു ഷമീറിന്റെ നിർദ്ദേശം. നഗ്ന പൂജയുടെ കർമിചമഞ്ഞാണ് പ്രകാശൻ എത്തിയത്. നഗ്നപൂജനടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
No comments
Post a Comment