ടിക്കറ്റുകളെല്ലാം ബുക്കായി; കേരളത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന ആവശ്യമുന്നയിച്ച് കെ വി തോമസ്
കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്.ബെംഗളുരു – ചെന്നൈ – ഹൈദരാബാദ് – കൊല്‍ക്കത്ത – മുംബൈ – ദില്ലി എന്നിവിടങ്ങളില്‍ നിന്ന് സെപ്തംബര്‍ രണ്ടാം വാരം കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ളവര്‍ നാട്ടിലെത്താന്‍ ട്രെയിന്‍ സര്‍വീസുകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍ ട്രെയിന്‍ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
No comments
Post a Comment