Header Ads

  • Breaking News

    ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…

    smartphone overheat

    ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നു! മിക്ക സ്മാർട്ഫോൺ ഉപയോക്താക്കളും ഉയർത്തുന്ന ഒരു പരാതിയും ആശങ്കയുമാണിത്. ബാറ്ററി പൊട്ടിത്തെറിക്കുമോ എന്നതടക്കമുള്ള ആശങ്കകളും ചിലർ പങ്കുവെക്കാറുണ്ട്. എങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്താൻ പലർക്കും കഴിയാറില്ല. ഇതിന് കാരണങ്ങൾ പലതുണ്ട്. നമ്മൾ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ബാറ്ററി ലൈഫിനെ കാര്യമായി ബാധിക്കും. അത്തരത്തിലുള്ള നമ്മുടെ ചില അശ്രദ്ധകൾ ഒഴിവാക്കാനുള്ള ഒരു ചെറിയ ഗൈഡാണ് ഇവിടെ നൽകുന്നത് . ഈ പൊടികൈകൾ ഒന്ന് പരീക്ഷിച്ചാൽ ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ സ്മാർട്ഫോൺ ചൂടാകുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.

    1 ) സ്ക്രീൻ ബ്രൈറ്റ്നെസ്സ് കുറയ്ക്കുക

    സ്ക്രീൻ ബ്രൈറ്റ്നെസ്സ് കുറയ്ക്കുക വഴി ബാറ്ററി ലൈഫ് ഒരു പരിധി വരെ സംരക്ഷിക്കാം കഴിയും. ചാർജ് ചെയ്യുമ്പോൾ ഫുൾ ബ്രൈറ്റ്നെസ്സ് മോഡ് ഒഴിവാക്കുന്നതാണ് ഉചിതം .ഇതിനായി കണ്ട്രോൾ ബാറിലെത്തി ബ്രൈറ്റ്നെസ്സ് സജ്ജീകരിക്കാം.

    2 ) ലോ പവർ മോഡ് ഓൺ ചെയ്യുക

    ബാറ്ററി പേഴ്സന്റേജ് ഇരുപത് ശതമാനത്തിൽ താഴെ ആന്നെങ്കിൽ ലോ പവർമോഡ് ചെയ്യുന്നത് നല്ലതാണ്. ആക്റ്റീവ്, പാസീവ് സോഴ്സുകളിൽ നിന്നും ഊർജ്ജം വലിക്കുന്ന പ്രവണത ഇതുകൊണ്ട് ഒഴിവാക്കാൻ കഴിയും.

    3 ) ഫോൺ പ്രവർത്തിപ്പിക്കാതിരിക്കുക

    ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് നല്ലതല്ല. ഫോൺ ചാർജ് ചെയ്തുകൊണ്ട് കോൾ ചെയ്യുന്നതും വീഡിയോ കാണുന്നതും ഗെയിം കളിക്കുന്നതുമൊക്കെ ബാറ്ററി വളരെ വേഗം ചൂടാകാൻ കാരണമാകും.

    4 ) ബാക്ഗ്രൗണ്ട് ആപ്പുകൾ ഒഴിവാക്കുക

    ആപ്പുകൾ ക്ലോസ് ചെയ്താലും ചില ആപ്പുകൾ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കും. ഇത്തരം ആപ്പുകൾ മിനിമൈസ് സ്‌ക്രീനിൽ കാണാൻ കഴിയും. അവ പൂർണമായും ക്ലോസ് ചെയ്യണം. എന്തെന്നാൽ ബാക് ഗ്രൗണ്ട് ആപ്പുകൾ ഇപ്പോഴും ബാറ്ററിയിൽ നിന്നും ഊർജ്ജം വലിച്ചുകൊണ്ടിരിക്കും. ഉപയോഗ ശൂന്യമായ ആപ്പുകൾ ഫോണിൽ നിന്നിം നീക്കം ചെയ്യുന്നതും നല്ലതാണ്.

    5 ) ഫോണിന്റെ ചാർജർ തന്നെ ഉപയോഗിക്കുക

    വീട്ടിലുള്ള എല്ലാ ചാർജറും ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത് നല്ലതല്ല. നമുക്ക് ഫോൺ വാങ്ങുമ്പോൾ തന്നെ അതിനൊപ്പം ചാർജിങ് അഡാപ്റ്ററും കേബിളും ലഭിക്കും. ഇത് തന്നെ ഉപയോഗിക്കുന്നതാകും ഏറ്റവും നല്ലത്. മറ്റ് സ്മാർട്ട്ഫോൺ കമ്പനികളുടെയും വഴിയരികിലടക്കം ലഭിക്കുന്ന വില കുറഞ്ഞ ഗുണ നിലവാരം തീരെയില്ലാത്ത ചാർജറുകളും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം

    No comments

    Post Top Ad

    Post Bottom Ad