ഷിരൂര്‍ ദൗത്യം നിര്‍ണായക ഘട്ടത്തില്‍; അര്‍ജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാര്‍ഡും കണ്ടെത്തി
ഷിരൂര്‍ ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഗംഗാവലി പുഴയില്‍ നടക്കുന്ന തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാര്‍ഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അര്‍ജുന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു.ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടില്‍ നിന്ന് കയര്‍ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നടത്തിയ തെരച്ചിലില്‍ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോള്‍ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു.
No comments
Post a Comment