Header Ads

  • Breaking News

    ദര്‍ശന് ജയിലില്‍ വിഐപി പരിഗണന,സിഗരറ്റ് വലിച്ച് കാപ്പി കപ്പുമായി പുല്‍ത്തകിടിയില്‍



    ബെംഗലൂരു: നടന്‍ ദര്‍ശന് ജയിലില്‍ വിഐപി പരിഗണന നല്‍കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റു ജയിലുകളില്‍ തടവുകാരുടെ പ്രതിഷേധം.

    ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവിലുള്ള ദര്‍ശന്‍ പുല്‍ത്തകിടിയില്‍ സിഗരറ്റും വലിച്ച് കാപ്പി കപ്പുമായി ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണിത്.

    ശിവമൊഗ്ഗ സെന്‍ട്രല്‍ ജയിലില്‍ 778 തടവുകാരാണ് പ്രഭാതഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ബെളഗാവിയിലെ ഹിന്‍ഡാല്‍ഗ ജയിലിലും അഞ്ഞൂറിലേറെ തടവുകാര്‍ ദര്‍ശനു നല്‍കുന്ന സൗകര്യങ്ങള്‍ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. അധികൃതര്‍ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ദര്‍ശനെ ബെള്ളാരി ജയിലിലേക്കു മാറ്റിയിരുന്നു. വിഐപി സൗകര്യം ഒരുക്കിയതിനു പാരപ്പന അഗ്രഹാര ജയിലിലെ 9 ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷനും ലഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad