Header Ads

  • Breaking News

    സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകള്‍ ഇനി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്കുമാര്‍.




    സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓണ്‍ലൈൻ ആയി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ ലൈസൻസിനെ ക്രമീകരിക്കും.

    ലൈസൻസില്‍ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച്‌ ഡിജിറ്റലാക്കി ഫോണില്‍ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി പറഞ്ഞു.


    സംസ്ഥാനത്ത് 13 സ്ഥലങ്ങളില്‍ കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്കൂള്‍ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകള്‍ സ്ഥാപിക്കുമെന്നും തുടർന്ന് മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകള്‍. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുകയെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



    No comments

    Post Top Ad

    Post Bottom Ad