Header Ads

  • Breaking News

    മര്യാദയ്ക്ക് റിവ്യൂ ഡിലീറ്റ് ചെയ്തോ,ഇല്ലെങ്കിൽ നീ വിവരമറിയും’ ; യൂട്യൂബറെ ഭീഷണിപ്പെടുത്തി ബാഡ് ബോയ്സ് നിർമ്മാതാവ് എബ്രഹാം മാത്യു



    അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബാഡ് ബോയ്സ്. റഹ്മാൻ, ബിബിൻ ജോർജ്, ഷീലു എബ്രഹാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സെപ്റ്റംബർ 13 നായിരുന്നു തീയേറ്ററുകളിലെത്തിയത്.ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരിൽ യൂട്യൂബറും സിനിമ റിവ്യുവറും ആയ ഉണ്ണി വ്ലോഗ്‌സിനെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് എബ്രഹാം മാത്യു. നെഗറ്റീവ് റിവ്യു നല്‍കി സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഭീഷണിയ്ക്ക് കാരണം. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും നിർമാതാവ് ഉണ്ണി വ്ലോഗ്സിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.എന്നാൽ താൻ സിനിമയെ കുറിച്ചുള്ള അഭിപ്രായം മാത്രമാണ് പങ്കുവെച്ചിരിക്കുന്നതെന്ന് ഉണ്ണി വ്ലോഗ്സ് മറുപടി നൽകുന്നുണ്ടെങ്കിലും എബ്രഹാം മാത്യു ഭീഷണി തുടരുകയായിരുന്നു. ഉണ്ണി വ്ലോഗ്സ് തന്നെയാണ് ഈ സംഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ഇനി ഈ നിർമാതാവിന്റെ ചിത്രം താൻ കാണില്ലെന്നും ഉണ്ണി വ്ലോഗ്സ് പറയുന്നു. നേരത്തെയും സിനിമാക്കാരുടെ ഭാഗത്ത് നിന്നും ഭീഷണി നേരിടേണ്ടി വന്നിട്ടുള്ള റിവ്യൂവർ ആണ് ഉണ്ണി വ്ലോഗ്സ്

    No comments

    Post Top Ad

    Post Bottom Ad