സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പ് കൂടുന്നു
കണ്ണൂർ◉ സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളുടെ എണ്ണം ജില്ലയിൽ കൂടുന്നു.
വാട്സാപ് വഴി ഷെയർ ട്രേഡിങ് ചെയ്ത മയ്യിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 1.7 ലക്ഷം രൂപ.
പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വെള്ളൂർ കാറമേലിലെ യുവതിയിൽ നിന്ന് 12.55 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
പാർട് ടൈം ജോലി ലഭിക്കുമെന്ന് വാട്സാപ്പിൽ മെസേജ് കണ്ട് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച കണ്ണൂർ സിറ്റി സ്വദേശിക്ക് നഷ്ടമായത് 2.93 ലക്ഷം രൂപയായിരുന്നു.
ഓൺലൈൻ വഴി മരുന്നിന് ഓർഡർ നൽകിയ വ്യാപാരിയെ പറ്റിച്ച് തട്ടിപ്പുകാർ സ്വന്തമാക്കിയത് 1.35 ലക്ഷം രൂപ.
വീടും സ്ഥലവും വാങ്ങാൻ ലോൺ ലഭിക്കുമെന്നും തവണകളായി അടച്ചാൽ മതിയെന്നും ഫെയ്സ് ബുക്കിൽ പരസ്യം കണ്ട് പണം നിക്ഷേപിച്ച കതിരൂർ സ്വദേശിക്ക് നഷ്ടമായത് 1.11 ലക്ഷം രൂപ.
പള്ളിക്കുന്ന് സ്വദേശിനിക്ക് 47,201 രൂപയും മട്ടന്നൂർ സ്വദേശിക്ക് 40,600 രൂപയും നഷ്ടമായി.
ഓൺലൈൻ തട്ടിപ്പിൽ പെട്ടാൽ വിളിക്കാം: 1930. പരാതി റജിസ്റ്റർ ചെയ്യാൻ: www.cybercrime.gov.in
No comments
Post a Comment