Header Ads

  • Breaking News

    കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കും




    കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

    ഡോക്ടര്‍മാരുടെ പ്രതിനിധി സംഘം കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടികാട്ടിയ സംഘം കമ്മീഷണര്‍ രാജിവെക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചു.

    പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അതുവരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മ്മക്കായി ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

    അതിനിടെ ബലാത്സംഗകേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ മമതാ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

    ബലാത്സംഗകേസ് പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024’ എന്ന ബില്ലാണ്  മമത ബാനർജി സർക്കാർ ഏകകണ്ഠമായി പശ്ചിമ ബംഗാൾ നിയമസഭയിൽ പാസ്സാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഉയർന്നു വന്നു കൊണ്ടിരിക്കുന്ന വാദം ആണ്, ഇത്തരം കേസിൽ ഉൾപ്പെടുന്ന പ്രതികൾക്ക് വധശിക്ഷ നൽകണം എന്നുള്ളത്. എന്നാൽ ഇതുവരെയും ഒരു സർക്കാരും ഇത്തരം ഒരു നീക്കവുമായി മുന്നോട്ടു വന്നിട്ടില്ല. അതായത്, ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി അപരാജിത ബിൽ പാസ്സാക്കിയതോടെ ബംഗാൾ മാറി. ബലാത്സംഗക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി.

    No comments

    Post Top Ad

    Post Bottom Ad