ഓര്‍മ്മകളില്‍ യെച്ചൂരി; മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട. പൊതുദര്‍ശനത്തിനു ശേഷം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസില്‍ നിന്ന് ഭൗതീക ശരീരം വസതിയില്‍ എത്തിക്കുക. ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. നാളെയാണ് ഡല്‍ഹി എകെജി ഭവനിലെ പൊതുദര്‍ശനം. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.
No comments
Post a Comment