Header Ads

  • Breaking News

    മുഖ്യമന്ത്രിക്ക് കത്തയച്ച് അജിത് കുമാര്‍; ‘നിരപരാധിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കണം’ തന്നെ കൊടുക്കാനുള്ള ശ്രമമാണെന്ന് അന്‍വര്‍ .



    തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിന്‍റെ അടിസ്ഥാനത്തിലാണ് അൻവറിനെതിരായുള്ള ആരോപണങ്ങളും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യവും സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അജിത് കുമാറിന്‍റെ കത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘമുണ്ടാക്കി അന്വേഷണം നടത്തുന്നത്. അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിൽ എഡിജിപിയുടെ കത്തിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
    വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിപ്പോള്‍ വീണ്ടും അജിത് കുമാര്‍ കത്തയച്ചിരിക്കുന്നത്. തന്‍റെ നിരപരാധിത്വം തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാരിന് കേസെടുക്കാനാകുമെന്നും അത്തരമൊരു നടപടിയുണ്ടാകണമെന്നുമാണ് അജിത് കുമാറിന്‍റെ ആവശ്യം. അതേസമയം എഡിജിപി നിയമപരിപാലനത്തിൽ തുടരുന്നത് തന്നെ കുടുക്കാൻ വേണ്ടിയാണെന്നുള്ള ആരോപണമായി അൻവർ രംഗത്ത് വന്നു . അന്വേഷണ ഉദ്യോഗസ്ഥർ ആരെങ്കിലും എഡിജിപിക്ക് വേണ്ടി അന്വേഷണം വഴിതിരിച്ചുവിടുകയോ തന്നെ അഭയപ്പെടുത്താൻ ശ്രമിക്കുക ചെയ്താൽ തെളിവുകൾ മാഞ്ഞു പോകുമെന്ന് കരുതേണ്ട എന്നും തെളിവുകൾ ആകാശത്ത് വട്ടമിട്ട് പറക്കുകയാണെന്നും അത് ആരുടെയെങ്കിലും കൈകളിൽ എത്തുമെന്നും അൻവർ മുന്നറിയിപ്പ് നൽകി



    No comments

    Post Top Ad

    Post Bottom Ad