അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് നിര്യാതനായി
അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) നിര്യാതനായി. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെഡി തോമസിന്റെയും, ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷ
ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻഎം വർഗീസ്സിന്റെയും ത്രേസിയാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്. കുടുംബ സമേതം വാഷിങ്ടണിൽ ആയിരുന്നു താമസം. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.ഷീബ ബ്രിട്ടാസ് ( റെയിൽവേ ), ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം ) എന്നിവർ സഹോദരിമാരാണ്. രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ് ആണ് ഷീബ ബ്രിട്ടസിന്റെ ഭർത്താവ്. ബേസിൽ ആണ് ഇളയ സഹോദരി ശോഭയുടെ ഭർത്താവ്.
No comments
Post a Comment