Header Ads

  • Breaking News

    തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു; വലഞ്ഞ് യാത്രക്കാര്‍

    തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

    സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പണിമുടക്ക് നടക്കുന്നത്. വിമാന സര്‍വീസുകള്‍ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാല്‍ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.

    പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയോഗിക്കുന്ന നടപടികള്‍ തുടരുന്നുണ്ട്. സമരം ഉടന്‍ അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികള്‍ അറിയിക്കുന്നത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്റെ ഭാഗമായിരിക്കുന്നതെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad