Monday, January 20.

Header Ads

  • Breaking News

    ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിവെച്ച വയനാട് ടൂർ പാക്കേജ് പുനരാരംഭിച്ചു




      
    കണ്ണൂർ :- ഉരുൾ പൊട്ടലിനെ തുടർന്ന് നിർത്തിവെച്ച വയനാട് ടൂർ പാക്കേജ് കണ്ണൂരിൽ നിന്നും കെ എസ് ആർ ടി സി പുനരാരംഭിച്ചു . സെപ്‌റ്റംബർ 16,22 തീയതികളിൽ കണ്ണൂരിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെട്ട് തുഷാര ഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ചു രാത്രി 11 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ് .

    ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര

    കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 28 രാവിലെ അഞ്ചിന് കണ്ണൂരിൽ നിന്നും പുറപ്പെടും .ഒരാളിൽ നിന്നും 4590 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്ക് 2280 രൂപയാണ് ചാർജ്. പ്രോഗ്രാം കഴിഞ്ഞു 29 നു രാവിലെ കണ്ണൂരിൽ തിരിച്ചെത്തും . ഫോൺ: 8089463675
    9497007857

    No comments

    Post Top Ad

    Post Bottom Ad