Header Ads

  • Breaking News

    വടക്കേ മലബാറിൻ്റെ വിനോദസഞ്ചാര രംഗത്ത് പ്രവാസി സംരംഭകരുടെ കൂടുതൽ നിക്ഷേപം എത്തുന്നു




    കണ്ണൂർ :- വടക്കേ മലബാറിൻ്റെ വിനോദസഞ്ചാര രംഗത്ത് പ്രവാസി സംരംഭകരുടെ കൂടുതൽ നിക്ഷേപം വരുന്നു. യുഎഇയിൽ ജോലി ചെയ്യുന്ന കണ്ണൂരുകാരുടെ കൂട്ടായ്‌മയായ 'വെയ്കി'നു കിഴിലുള്ള വെയ്ക് ഇക്കണോമിക് ഫോറമാണ് നേതൃത്വം നൽകുന്നത്. 'വെയ്ക്' ഇക്കണോമിക് ഫോറത്തിന്റെ പത്താമത് സംരംഭമായി പ്രവർത്തനം ആരംഭിച്ച കേരള മാംഗ്രൂവ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വിവിധ പദ്ധതികൾക്കു രൂപം നൽകിയിരിക്കുന്നത്. മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ടെർമിനലുകൾ സജ്‌ജമായ സാഹചര്യത്തിൽ ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കാനും വില്ലേജ് ടൂറിസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക.

    കണ്ണൂർ മക്കാനിയിൽ മാഗ്രൂവ് ടൂറിസം ഓഫിസ് ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർ വഹിച്ചു. ചെയർമാൻ പി.കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി സുമേഷ് എം എൽഎ, എം.വിജിൻ എംഎൽഎ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ രമേഷ് കുമാർ, വെയ്ക് വൈസ് പ്രസിഡന്റ് ശശിധരൻ, വെയ്ക് മുൻ പ്രസിഡൻ്റ് വി.പി ഷറഫുദ്ദീൻ, ആർക്കിടെക്ട് ടി.വി മധുകുമാർ, മാനേജിങ് ഡയറക്ട‌ർ ഡി.ഹരിദാസൻ, ഡയറക്‌ടർ രാജഗോപാൽ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad