യുപിയിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; അഞ്ച് വയസുകാരിക്ക് പരുക്ക്
യുപിയിൽ നരഭോജി ചെന്നായ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെൺകുട്ടിയെ ആക്രമിച്ചത്. ബഹ്‌റൈച്ച് മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു
ഒന്നര മാസത്തിനിടയിൽ പ്രദേശത്ത് ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. വനംവകുപ്പ് കഴിഞ്ഞ ദിവസം നാല് ചെന്നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ രണ്ട് ചെന്നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്.
അവശേഷിക്കുന്ന ചെന്നാകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും വനംവകുപ്പ് നടത്തുന്നുണ്ട്. ചെന്നായ്ക്കൾ കുട്ടികളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്.
No comments
Post a Comment