Header Ads

  • Breaking News

    ഓണത്തോടനുബന്ധിച്ച് കെ.ടി.ഡി.സി യുടെ പായസവില്പനയ്ക്ക് കണ്ണൂരിൽ തുടക്കമായി




    കണ്ണൂർ :- ഓണത്തോടനുബന്ധിച്ച് കെ.ടി.ഡി.സി യുടെ പായസവില്പനയ്ക്ക് തുടക്കമായി. പാലട, പരിപ്പ് പ്രഥമൻ, പഴം പ്രഥമൻ, അടപ്രഥമൻ, അമ്പലപ്പുഴ പാൽപ്പായസം, ലൂംലാൻഡ് സ്പെഷ്യൽ പായസം എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന വൈവിധ്യമായ പായസരുചികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

    സെപ്റ്റംബർ 11 മുതൽ 15 വരെ കെ.ടി.ഡി.സി യുടെ കണ്ണൂരിലെ ഹോട്ടലായ ലൂംലാൻഡിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് സമീപവും പായസ കൗണ്ടറുകൾ പ്രവർത്തിക്കും. രാവിലെ ഒൻപതു മുതൽ പായസവില്പന ഉണ്ടാവും. ലിറ്ററിന് 400 രൂപയും അരലിറ്ററിന് 200 രൂപയുമാണ് വില. 50 രൂപയ്ക്ക് ഒരു കപ്പ് പായസവും കിട്ടും. പായസം കൂടാതെ 13, 14, 15 തീയതികളിൽ 25-ലധികം വിഭവങ്ങളടങ്ങിയ ഓണസദ്യയും കെ.ടി.ഡി.സി ഒരുക്കുന്നുണ്ട്. ഹോട്ടലിൽതന്നെ ഇരുന്നു കഴിക്കുന്നതിന് 400 രൂപയും പാഴ്സലിന് 450 രൂപയുമാണ് വില. ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യണം. : 0497 2700717, 0497 2960100, 9400008681.

    കെ.ടി.ഡി.സി പായസകൗണ്ടറുകളിലെ ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കണ്ണൂർ നോർത്ത് മല ബാർ ചേംബർ ഓഫ് കൊമേഴ്സ് ഖജാൻജി നാരായണൻകുട്ടിക്ക് നൽകി നിർവഹിച്ചു. പരിപാടിയിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേ ഷ്ബാബു എളയാവൂർ, കെ.ടി.ഡി.സി ഡയറക്ടർ ബോർഡംഗങ്ങളായ ബാബു ഗോപിനാഥ്, ഒ.കെ വാസു, ലൂംലാൻഡ് മാനേജർ സുർജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത

    No comments

    Post Top Ad

    Post Bottom Ad