കെഎസ്ആർടിസിയിൽ ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകും
തിരുവനന്തപുരം :- കെഎസ്‌ആർ ടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകും. ഇക്കാര്യം മന്ത്രി കെ.ബി ഗണേഷ്കുമാർ ഉറപ്പു നൽകിയിരുന്നു. കേരള ബാങ്കിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസാദ്യവും ഒറ്റ ഗഡുവായി ശമ്പളം നൽകാനാണ് തീരുമാനം.*കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/L14hjSjYole6a0eGr1JOVx
സർക്കാർ നൽകുന്ന 50 കോടി രൂപ സഹായവും ബാക്കി കെഎസ്ആർടിസി ദിവസ കലക്ഷനിൽ നിന്നുമായി ഈ തുക തിരിച്ചടയ്ക്കും. പെൻഷൻ കിട്ടാൻ ഓരോ മാസവും ഹൈക്കോടതിയെ സമീപിക്കേണ്ട സ്ഥിതിയിലാണ് സംഘടനകൾ. ഓരോ മാസവും ഹൈക്കോടതി നൽകുന്ന അന്ത്യശാസനത്തിനു പിന്നാലെയാണ് പെൻഷൻ നൽകുന്നതും.
No comments
Post a Comment