കണ്ണൂർ നഗരം സൗന്ദര്യവൽക്കരിക്കാൻ വൻ പദ്ധതി വരുന്നു; ഡി.പി.ആറിന് അംഗീകാരമായതായി മേയർ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്. ഗാന്ധി സർക്കിള്‍, പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ , പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷൻ, സൂര്യ സില്‍ക്സ്, പഴയ മേയറുടെ ബംഗ്ലാവ് വരെയുള്ള പ്രവർത്തിയുടെ ഡി.പി.ആർ തയ്യാറായി വരുന്നതായും മേയർ അറിയിച്ചു. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻകൈ എടുത്ത മേയറെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.
No comments
Post a Comment