കണ്ണൂർ ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് നവംബർ 1 ന്
കണ്ണൂർ :- പെർമിറ്റ് വ്യവസ്ഥക്ക് വിരുദ്ധമായി പാർക്ക് ചെയ്‌ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കാത്ത ആർ.ടി.ഒയുടെയും പോലീസിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത ട്രെഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ ഒന്നിന് രാവിലെ ആറുമുതൽ 24 മണിക്കൂർ കണ്ണൂർ ടൗൺ ഓട്ടോ റിക്ഷ തൊഴിലാളികൾ പണിമുടക്കും. ആർടിഒയുടെയും പോലീസി ന്റെയും അലംഭാവം അവസാനിപ്പിക്കുക, ആർടിഎ ഉത്തരവില്ലാതെ ആർ.ടി.ഒ നൽകിയ മുഴുവൻ ടൗൺ പെർമിറ്റുകളും റദ്ദ് ചെയ്യുക, ടൗൺ പെർമിറ്റില്ലാത്ത അനധികൃത ഓട്ടോറിക്ഷകൾക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചിയാണ് പണി മുടക്ക്.
പണിമുടക്കിന്റെറെ ഭാഗമായി രാവിലെ പത്തിന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആർടി ഓഫീസിലേക്ക് ഓട്ടോറിക്ഷ തൊഴിലാ ളികൾ പ്രതിഷേധ മാർച്ച് നടത്തും. നിയമവിരുദ്ധമായി കണ്ണൂർ ടൗ ണിൽ പാർക്ക് ചെയ്‌ത് സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെ തിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിര വധി പരാതികളും നിവേദനങ്ങളും പ്രക്ഷോഭങ്ങളും വിവിധ ട്രേഡ് യൂനിയനുകൾ ഒറ്റക്കും കൂട്ടായും നടത്തിയിട്ടും ഇക്കാര്യത്തിൽ യാ തൊരു നടപടിയും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഇ ന്നേവരെ ഉണ്ടായിട്ടില്ലെന്ന് കൺവീനർ സി.കെ. ശശികുമാർ, എൻ. ലക്ഷ്‌മണൻ, കുന്നത്ത് രാജീവൻ, കെ.പി. സത്താർ, മുഹമ്മദ് ഇംതി യാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
No comments
Post a Comment