റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയതായി പരാതി
ചാലോട് :- ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കലാക്കിയെന്ന് പരാതി. കഴിഞ്ഞ വർഷം ഒക്ടോബ റിൽ കൂടാളി സ്വദേശിയിൽ നിന്ന് ജോലി വാഗ്ദാനം ചെയ്‌ത് 2 തവണയായി 10 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. കണ്ണൂർ ജില്ലയിലെ മക്രേരി, ചൊക്ലി എന്നിവിടങ്ങളിലെ 2 പേർക്കെതിരെയും കൊല്ലം ജില്ലയിലെ 3 പേർക്കെതിരെയുമാണ് പരാതി നൽകിയത്.
രേഖകളും സീലും വ്യാജമായി ഉണ്ടാക്കി വ്യാജ അപ്പോയ്മെന്റ് നൽകി കബളിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ കഴിഞ്ഞ ദിവസം കീഴല്ലൂർ സ്വദേശിയും പരാതി നൽകിയിരുന്നു.
No comments
Post a Comment