സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊല്ലത്ത് 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.11ാം തിയതിയാണ് കുട്ടിക്ക് പനിയും കടുത്ത തലവേദനയുമുണ്ടാകുന്നത്. 12ാം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് 13ാം തിയതിയാണ് പനിയടക്കം കൂടിയതിനെ തുടര്‍ന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
No comments
Post a Comment