Header Ads

  • Breaking News

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും




    വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുമെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

    ഒക്ടോബര്‍ 6 വരെയാണ് വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റം ഉളളത്. സെക്കന്തരാബാദ് ഡിവിഷനിലെ വിജയവാഡ-കാസിപ്പേട്ട്-ബല്‍ഹാര്‍ഷാ സെക്ഷനിലെ നോണ്‍-ഇന്റലോക്ക്, ഇന്റര്‍ലോക്ക് ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് തടസം നേരിടുന്നത്.

    റദ്ദാക്കിയ ട്രെയിനുകള്‍

    ട്രെയിന്‍ നമ്പര്‍ 12511: ഗോരഖ്പൂര്‍ – കൊച്ചുവേളി രപ്തിസാഗര്‍ എക്‌സ്പ്രസ്, ഒക്ടോബര്‍ 3, 4 തീയതികളില്‍ ഉളളത്

    ട്രെയിന്‍ നമ്പര്‍ 12512: കൊച്ചുവേളി – ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, ഒക്ടോബര്‍ 1, 2, 6 തീയതികളില്‍ ഉളളത്

    ട്രെയിന്‍ നമ്പര്‍ 12521: ബറൗണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ്, സെപ്റ്റംബര്‍ 30 ന് രാത്രി 10:50 ന് പുറപ്പെടുന്ന ട്രെയിന്‍

    ട്രെയിന്‍ നമ്പര്‍ 12522: എറണാകുളം – ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ്, ഒക്ടോബര്‍ 4 നുളളത്

    ട്രെയിന്‍ നമ്പര്‍ 12643: തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 02:15 ന് പുറപ്പെടുന്നത്

    ട്രെയിന്‍ നമ്പര്‍ 12644: ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഒക്ടോബര്‍ 4 ന് രാവിലെ 5:10 ന് പുറപ്പെടുന്നത്

    ട്രെയിന്‍ നമ്പര്‍ 12645: എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലേനിയം എക്‌സ്പ്രസ്, ഒക്ടോബര്‍ 5 നുളളത്

    ട്രെയിന്‍ നമ്പര്‍ 12646: ഹസ്രത്ത് നിസാമുദ്ദീന്‍ – എറണാകുളം മില്ലേനിയം എക്സ്പ്രസ്, ഒക്ടോബര്‍ 1, 8 തീയതികളില്‍ ഉളളത്

    ട്രെയിന്‍ നമ്പര്‍ 16318: ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര – കന്യാകുമാരി ഹിംസാഗര്‍ എക്‌സ്പ്രസ്, സെപ്റ്റംബര്‍ 30 ന് രാത്രി 10:25 ന് പുറപ്പെടുന്നത്

    ട്രെയിന്‍ നമ്പര്‍ 22645: ഇന്‍ഡോര്‍ – കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, സെപ്റ്റംബര്‍ 30 ന് വൈകിട്ട് 4:45 ന് പുറപ്പെടുന്നത്

    ട്രെയിന്‍ നമ്പര്‍ 22647: കോര്‍ബ – കൊച്ചുവേളി എക്‌സ്പ്രസ്, ഒക്ടോബര്‍ 2, 5 തീയതികളില്‍ പുറപ്പെടുന്നത്

    ട്രെയിന്‍ നമ്പര്‍ 22648: കൊച്ചുവേളി – കോര്‍ബ എക്‌സ്പ്രസ്, സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 3 തീയതികളില്‍ പുറപ്പെടുന്നത്

    വഴിതിരിച്ചു വിടുന്നവ

    ട്രെയിന്‍ നമ്പര്‍ 12625: തിരുവനന്തപുരം സെന്‍ട്രല്‍ – ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഒക്ടോബര്‍ 1 ന് പുറപ്പെടുന്നത്

    ട്രെയിന്‍ നമ്പര്‍ 12511: ഗോരഖ്പൂര്‍ – കൊച്ചുവേളി രപ്തിസാഗര്‍ എക്‌സ്പ്രസ്, ഒക്ടോബര്‍ 6 ന് പുറപ്പെടുന്നത്

    റീ ഷെഡ്യൂള്‍ ചെയ്തവ

    ട്രെയിന്‍ നമ്പര്‍ 12625: തിരുവനന്തപുരം സെന്‍ട്രല്‍ – ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഒക്ടോബര്‍ 2, 4, 5, 6 തീയതികളില്‍ ഉച്ചയ്ക്ക് 12:25 ന് പുറപ്പെടുന്ന ട്രെയിന്‍ 30 മിനിറ്റ് വൈകി 12:55 നായിരിക്കും യാത്ര ആരംഭിക്കുക.

    ട്രെയിന്‍ നമ്പര്‍ 12626: ന്യൂഡല്‍ഹി – തിരുവനന്തപുരം സെന്‍ട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബര്‍ ഒന്നിന് രാത്രി 8:10 ന് പുറപ്പെടുന്ന ട്രെയിന്‍ 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി രാത്രി 9:40 നായിരിക്കും സര്‍വീസ് ആരംഭിക്കുക


    No comments

    Post Top Ad

    Post Bottom Ad