ഇടുക്കി ബൈസൺവാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.
സമീപത്തുണ്ടായിരുന്ന പാലത്തിന്റെ കൈവരി തകർത്ത് വാഹനം മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയാണുണ്ടായത്. ‘ടി കമ്പനി’ക്ക് സമീപമായിരുന്നു അപകടം നടന്നത്. സംഭവത്തിൽ പതിനാല്‌പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
No comments
Post a Comment