Header Ads

  • Breaking News

    2025 ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ



    ന്യൂഡൽഹി :- 2025 ലെ ഹജ് തീർഥാടനത്തിനായി കേരളത്തിൽ നിന്ന് സർക്കാർ ക്വോട്ടയിൽ 14,590 പേർക്ക് അവസരം ലഭിക്കും. 6046 പേർ വെയ്‌റ്റ് ലിസ്‌റ്റിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സ്ലോട്ടുകൾ റദ്ദായാൽ കേരളത്തിനു കൂടുതൽ അവസരം ലഭിച്ചേക്കുമെന്നു കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി അറിയിച്ചു. കേരളത്തിൽ നിന്ന് 20,636 പേരാണ് അപേക്ഷിച്ചത്. നറുക്കെടുപ്പിലൂടെ ജനറൽ വിഭാഗത്തിൽ 8305 പേരെ തിരഞ്ഞെടുത്തു. 65 കഴിഞ്ഞവരുടെ വിഭാഗത്തിൽ 3462 പേർക്കും മെഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 2823 പേർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. 

    രാജ്യമാകെ 1.51 ലക്ഷം അപേക്ഷകരിൽ 1.22 ലക്ഷം പേർക്കാണ് അവസരം ലഭിച്ചത്. തിരഞ്ഞടുക്കപ്പെട്ടവർ 21ന് അകം ആദ്യ ഗഡുവായ 1,30,300 രൂപ അടയ്ക്കണം. hajcommittee.gov.in എന്ന വെബ്സൈറ്റ്/ഹജ് സുവിധ ആപ് വഴിയോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകൾ വഴിയോ അടയ്ക്കാം. തുടർന്ന് 23ന് അകം ഹജ് അപേക്ഷാ ഫോം, സമ്മതപത്രം, പേ-ഇൻ-സ്ലിപ്/ഓൺലൈൻ രസീത്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ സംസ്‌ഥാന ഹജ് കമ്മിറ്റിക്കു നൽകണം. ജനറൽ വിഭാഗത്തിൽ തുടർന്ന് 23ന് അകം ഹജ് അപേക്ഷാ ഫോം, സമ്മതപത്രം, പേ-ഇൻ-സ്ലിപ്/ഓൺലൈൻ രസീത്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ സം സ്‌ഥാന ഹജ് കമ്മിറ്റിക്കു നൽകണം. കണ്ണൂരിൽ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ച 1705 പേരിൽ  987 പേർക്കും കാസർഗോഡ് 1105 ൽ 639 പേർക്കും അവസരം ലഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad