25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്
തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്. ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെയുള്ള കണക്ക് അനുസരിച്ച് തിരുവോണം ബമ്പറിൻ്റെ 7,13,5938 ടിക്കറ്റുകള്‍ വിറ്റ് പോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. 1,30,2680 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,46,260 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിൽ എത്തിച്ച് തൃശൂരും ഒപ്പമുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ബമ്പര്‍ നറുക്കെടുപ്പിന്റെ ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.
No comments
Post a Comment