Header Ads

  • Breaking News

    സംസ്ഥാന തല എൻ സി സി ബെസ്റ്റ് കാഡറ്റായി 31 ബറ്റാലിയനിലെ സൂരജ് പി നായരേയും, മജ്ഞുശ്രീ പ്രവീണിനേയും തിരഞ്ഞെടുത്തു




    ഇരിട്ടി : കോഴിക്കോട് വെച്ച് നടന്ന എൻ സി സി ഇൻ്റർ ഗ്രൂപ്പ് ബെസ്റ്റ് കാഡറ്റ് മത്സരത്തിൽ കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി യുടെ രണ്ട് പേർ മികച്ച വിജയം നേടി. സീനിയർ വിംഗ്‌ (ആർമി) വിഭാഗത്തിൽ ഇരിട്ടി എം ജി കോളജിലെ വിദ്യാർത്ഥി കാഡറ്റ് സൂരജ്  പി നായറും  ജൂനിയർ വിഭാഗത്തിൽ (ആർമി ) കണ്ണൂർ ആർമി പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിനി കോർപ്പറൽ മജ്ഞുശ്രീ പ്രവീൺ കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ബെസ്റ്റ് കാഡറ്റായും  തിരഞ്ഞടുത്തു. 

      സംസ്ഥാനത്തെ അഞ്ച് ഗ്രൂപ്പുകൾ തമ്മിലായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിൽ നിന്നും സീനിയർ വിഭാഗത്തിൽ ഇരുപത് പേരും ജൂനിയർ വിഭാഗത്തിൽ 10 പേരുമാണ് ബെസ്റ്റ് കാഡറ്റ്  മത്സരത്തിൽ പങ്കടുക്കുക. 

    നേരത്തെ വിവിധ ബറ്റാലിയനുകളിൽ നടന്ന ക്യാമ്പുകളിൽ നിന്ന് മത്സരിച്ചാണ് ഗ്രൂപ്പ് തലത്തിൽ എത്തുന്നത്. 

     ബെസ്റ്റ് കാഡറ്റ്  മത്സരത്തിൽ ഡ്രിൽ, ഫയറിങ്ങ്, എഴുത്ത് പരീഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്ക്ഷൻ, ഫ്ലാഗ് ഏരിയ ബ്രീഫിങ്ങ്  എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാവുക. 

    സൂരജ്  പി നായർക്കും, മജ്ഞുശ്രീ ക്കും ഒഫിഷേറ്റിങ്ങ് എൻ സി സി അഡീഷണൽ ഡയറക്ടർ ബ്രിഗേഡിയർ എ രാഗേഷ് ട്രോഫികൾ സമ്മാനിച്ചു.

     വിമുക്ക ഭടൻ ടി.ബി. പ്രദീപന്റേയും  ഇരിക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപിക കെ.പി. രമണിയുടെയും

     മകനായ  സൂരജ്  പി നായർ ഇരിട്ടി എം.ജി കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.

    മഹാരാഷ്ട്ര സ്വദേശികളായ കണ്ണൂർ ഡി എസ് സി റെക്കോർഡ് വിഭാഗത്തിലെ പ്രവീൺ പാട്ടിലിന്റെയും ഷർദ പാട്ടിലിന്റെയും മകളായ  മജ്ഞുശ്രീ കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ 9 ക്ലാസ് വിദ്യാർത്ഥിനിയാണ്.

    സംസ്ഥാന തലത്തിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ കണ്ണൂർ 31 കേരള ബറ്റാലിയൻ  കമാണ്ടിങ്ങ് ഓഫീസർ കേണൽ  അമർ സിങ്ങ് ബാലി, അഡ്മിനിസ് ട്രേറ്റീവ്ഓഫീസർ ലഫ് കേണൽ മുകേഷ് കുമാർ എന്നിവർ അഭിനന്ദിച്ചു. 

    എം ജി കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ, എൻസി സി ഓഫിസർ ക്യാപ്റ്റൻ (പ്രൊഫ) കെ. ജിതേഷ്  എന്നിവർ സൂരജിനെയും ആർമി സ്കൂൾ പ്രധാനധ്യാപിക ഫാത്തിമ ബീവി, എൻ സി സി ഓഫിസർ തേർഡ്  കെ. ശ്രീജ എന്നിവർ മജ്ഞുശ്രീ യെയും അഭിനന്ദിച്ചു.


    No comments

    Post Top Ad

    Post Bottom Ad