Header Ads

  • Breaking News

    അന്ന് നേടിയത് 350 കോടി, ഇന്ത്യയുടെ വനിതാ സൂപ്പര്‍ ഹീറോയെയും പ്രഖ്യാപിച്ച് സംവിധായകൻ പ്രശാന്ത് വര്‍മ




    രാജ്യത്തെ ഞെട്ടിച്ച ഒരു വേറിട്ട ചിത്രമായിരുന്നു ഹനുമാൻ. സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു ഹനുമാൻ തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ ഹനുമാൻ 350 കോടിയുടെ കളക്ഷൻ നേടിയിരുന്നു. അത്ഭുതമായ ഹനുമാന്റെ സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രശാന്ത് വര്‍മ ആദ്യത്തെ ഒരു ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി എത്തുകയാണ്. മഹാകാളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‍സിലെ മൂന്നാമത്തേത് ആണ് മഹാകാളി. മഹാകാളി എന്ന ഇന്ത്യൻ ചിത്രത്തിന്റെ സംവിധാനം പൂജ അപർണ്ണ കൊല്ലുരു നിര്‍വഹിക്കുമ്പോള്‍ കഥയാണ് പ്രശാന്ത് വര്‍മയുടേത്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ മഹാകാളി സിനിമ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുമ്പോള്‍ അവതരിപ്പിക്കുന്നത് ആർ കെ ദുഗ്ഗൽ ആണ്. ആത്മീയതയും പുരാണവും സമകാലിക പ്രശ്‍നങ്ങളും ചിത്രത്തിന്റെ പ്രമേയമാകുന്നു. സ്നേഹ സമീറയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ആകുന്നത്. സിനിമയുടെ പ്രഖ്യാപനം ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഒരു പെൺകുട്ടി കടുവയുടെ തലയിൽ സൗമ്യമായി സ്പർശിക്കുന്ന ദൃശ്യമാണ് മഹാകാളിയുടെ പ്രഖ്യാപന പോസ്റ്ററിലുള്ളത്. ബംഗാളി ഫോണ്ടിൽ രൂപകൽപന ചെയ്‍തടൈറ്റിൽ പോസ്റ്ററിന്റെ മധ്യത്തിൽ വജ്രം പോലെ എന്തോ തിളങ്ങുന്നത് കാണാം. പശ്ചാത്തലത്തിൽ, കുടിലുകളും കടകളും ദൃശ്യമാണ്. ആളുകൾ പരിഭ്രാന്തരായി പലായനം ചെയ്യുന്നതും  ഒരു ഫെറിസ് വീൽ തീ പിടിച്ചിരിക്കുന്നതും പോസ്റ്ററിൽ കാണാം. ഇന്ത്യൻ സ്ത്രീകളുടെ വൈവിധ്യവും അവരുടെ അജയ്യമായ മനോഭാവവും ആഘോഷിക്കാനും ഒരാളുടെ വ്യക്തിത്വം പൂർണ്ണമായും സ്വീകരിക്കുന്നതിലെ ശക്തി ഉയർത്തിക്കാട്ടാനുമാണ് മഹാകാളി സിനിമ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും മഹാകാളി റിലീസ് ചെയ്യുക. പിആർഒ ശബരി.

    No comments

    Post Top Ad

    Post Bottom Ad