സിനിമയുടെ വ്യാജ പകർപ്പ്; തമിഴ് റോക്കേഴ്സിനെതിരെ തമിഴ്നാട് പൊലീസും കേസെടുക്കും
സിനിമയുടെ വ്യാജ പകർപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ തമിഴ് റോക്കേഴ്സ് ടീമിന് എതിരെ തമിഴ്നാട് പൊലീസും കേസ് എടുക്കും. തമിഴ് റോക്കേഴ്സ് ടീം പിടിയിലായത് ബെംഗളൂരിൽ നിന്ന് ആണ്.ഇവരിൽ നിന്ന് വേട്ടയ്യൻ സിനിമയുടെ വ്യാജ പതിപ്പ് കണ്ടെത്തിയിരുന്നു. വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറും.
അതേസമയം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ മലയാളികളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കാക്കനാട് സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.
No comments
Post a Comment