Header Ads

  • Breaking News

    ട്രെയിൻ അപകടങ്ങൾ തടയാൻ ബോധവൽക്കരണ ക്യാമ്പയിനുമായി റെയിൽവേ


     



    ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ബോധവൽക്കരണ ക്യാമ്പയിനുമായി റെയിൽവേ. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് തുടക്കമായി. ഒക്ടോബർ ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബോധവൽക്കരണ ക്യാമ്പയിനുകൾ നടക്കും. ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണമാണ് ക്യാമ്പയിൻ്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പെടുന്നവർ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ ജനങ്ങളെ അറിയിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിൻ്റെ ലക്ഷ്യംക്ലാസുകൾ, നാടകപ്രദർശനം, ഗാനം, പോസ്റ്റർ വിതരണം ചെയ്യൽ എന്നിവയാണ് ക്യാമ്പയിൻ്റെ ഭാഗമായി ഉണ്ടാകുക. റെയിൽവേ പാതകൾക്ക് സമീപമുള്ള സ്കൂളുകൾ, ട്രെയിൻ തട്ടി അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട്സ്പോട്ട് മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്

    No comments

    Post Top Ad

    Post Bottom Ad