Header Ads

  • Breaking News

    ഇരിട്ടി വട്ട്യറ പ്പുഴയിൽ യുവാവ് മുങ്ങി മരിച്ച സംഭവം;മൂന്ന് സുഹൃത്തുക്കൾ അറസ്‌റ്റിൽ



    ഇരിട്ടി: ഒരുമാസം മുൻപ് വട്ട്യറ പ്പുഴയിൽ യുവാവിനെ മരിച്ചനില യിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തു ക്കൾ അറസ്‌റ്റിൽ ചെടിക്കുളം സ്വ ദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിൽ ഇരിട്ടി പയ ഞ്ചേരി പാറാൽ വീട്ടിൽ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി.കെ.സാ ജിർ (46), മുരിങ്ങോടി മുള്ളൻപറ മ്പത്ത് വീട്ടിൽ എ.കെ.സജീർ എന്നിവരെയാണ് ഇരിട്ടി പൊലി സ് അറസ്‌റ്റ് ചെയ്തത്.അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നതിനും പൊലീസിനെ തെറ്റിദ്ധരിപ്പി ക്കാൻ ശ്രമിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി യാണ് അറസ്റ്റ‌്

    സെപ്റ്റംബർ 5ന് ആണ് കേസിനാസ്പ‌ദമായ സംഭവം. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇവർക്കൊപ്പം ജോബിൻ കുളിക്കാനെത്തിയത്.നാലോടെ ഒഴുക്കിൽപെട്ടു കാണാതായി. അപകടവിവരം സമീപവാസികളെയോ പൊലീസിനെയോ അഗ്നിരക്ഷാസേനയെയോ അറി യിക്കാതെ 3 പേരും ആദ്യം വീട്ടിലേക്കും തുടർന്നു മൈസൂരുവിലേക്കും കടക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.രാത്രി വൈകിയും ജോബിൻ എത്താത്തതിനെത്തുടർന്നു ബന്ധുക്കൾ അന്വേഷണം തുടങ്ങി. പുഴക്കരയിൽ ജോബിന്റെ വസ്ത്രം കണ്ടെത്തി. പിറ്റേന്നു രാവിലെ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു തിരച്ചിൽ തുടങ്ങിയെങ്കിലും ഏഴിനാ ണ് സമീപത്തെ കടവിൽനിന്നു മൃ തദേഹം കണ്ടെത്തിയത്. മൂവരെ റിമാൻഡ് ചെയ്തു. എസ്എ ച്ച്ഒ എ.കുട്ടിക്കൃഷ്ണന്റെ നേതൃ ത്വത്തിലുള്ള സംഘത്തിൽ എസ്ഐമാരായ ഷറഫുദീൻ, സന്തോഷ്, ടി.ജി.അശോകൻ, സീ നിയർ സിവിൽ പൊലീസ് ഓഫി സർമാരായ ഷിഹാബുദീൻ, ബിജു എന്നിവരാണുണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad