Header Ads

  • Breaking News

    യാത്രയയപ്പ് യോഗത്തിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല; ദിവ്യയുടെ വാദങ്ങൾ തള്ളി കണ്ണൂർ കലക്ടർ



    കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. കലക്ടർ ക്ഷണിച്ചിട്ടാണോ പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിന് വന്നതെന്ന ചോദ്യത്തിന് പരിപാടി നടത്തുന്നത് കലക്ടർ അല്ല, സ്റ്റാഫ് കൗൺസിൽ ആണെന്നായിരുന്നു അരുൺ കെ വിജയന്റെ ഉത്തരം

    താനല്ല പരിപാടിയുടെ സംഘാടകൻ. അതിനാൽ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും കലക്ടർ പറഞ്ഞു. കലക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് ചടങ്ങിന് പോയതെന്ന പി പി ദിവ്യയുടെ വാദങ്ങൾ തള്ളിയാണ് അരുൺ കെ വിജയിന്റെ പ്രതികരണം

    സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അരുൺ കെ വിജയൻ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരാനാണെന്നും കലക്ടർ പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad