Header Ads

  • Breaking News

    യാത്രയപ്പ് സമ്മേളനത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം ജീവനൊടുക്കി

    കണ്ണൂർ: യാത്രയയപ്പ് യോഗത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പരസ്യമായി വിമർശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്ത കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കി. കണ്ണൂർ തളാപ്പിലെ താമസസ്ഥലത്താണ് ഇന്ന് രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറുടെ ചേംബറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കുന്നതുമായി ബന്ധപ്പെട്ട  വിഷയത്തിൽ കാലതാമസം വരുത്തിയതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ എ.ഡി.എമ്മിനെ പരസ്യമായി വിമർശിച്ചിരുന്നു എ.ഡി.എം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് എൻഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു. ഈ കാര്യം നാലു ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നു പറഞ്ഞു ദിവ്യ യാത്രയയപ്പ് യോഗത്തിൽ തൻ്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം ബഹിഷ്കരിച്ചു പുറത്ത് പോയത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്കാണ് എ.ഡി.എം.കെ. നവീൻ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad