നവംബര്‍ ഒന്നിന് കണ്ണൂർ ടൗണില്‍ഓട്ടോറിക്ഷകള്‍ പണിമുടക്കും
പെർമിറ്റ് വ്യവസ്ഥക്ക് വിരുദ്ധമായി പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു നവംബർ ഒന്നിന് രാവിലെ ആറു മുതല്‍ 24 മണിക്കൂർ കണ്ണൂർ ടൗണില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കും.
രാവിലെ 10 ന് റെയില്‍വെസ്റ്റേഷൻ കേന്ദ്രീകരിച്ച് ആർടിഒ ഓഫീസിലേക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രതിഷേധമാർച്ചു നടത്തുന്നതാണെന്ന് സംയുക്ത സമിതി യോഗം തീരുമാനിച്ചു. പ്രതിഷേധമാർച്ചില്‍ ട്രേഡ് യൂണിയനുകളുടെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.
No comments
Post a Comment