പ്രവാസി യാത്രക്കാർ ബാഗിൽ നിന്ന് നിർബന്ധമായും ഇവ ഒഴിവാക്കണം; പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്
ദുബായ്: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്. ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ പേജർ, വാക്കി ടോക്കി എന്നിവ നിരോധിച്ചു. ഇവ ചെക് ഇൻ ബാഗേജിലും കാബിൻ ലഗേജിലും കൊണ്ടുപോകാൻ പാടില്ല. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഇവ ബാഗിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ലെബനനിലെ പേജർ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്.ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് ഖത്തർ എയർവേസ് സമാന നിർദേശം നൽകിയിരുന്നു. യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് നിർദേശം.
No comments
Post a Comment