കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെയാണ് വോട്ടിംഗ്. ഉച്ചയോടെ സ്‌ക്രൂട്ടനിയും വോട്ടെണ്ണലും നടക്കും. കേരള സര്‍വകലാശാലയില്‍ സംഘനാപരമായി ആകെ 74 കോളേജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 കോളേജില്‍ എതിരില്ലാതെ എസ്എഫ്‌ഐ യൂണിയന്‍ നേടിയിരുന്നു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 35 കോളേജില്‍ 16 ഇടത്തും എസ്എഫ്‌ഐക്ക് എതിരില്ല. കൊല്ലത്ത് 11 കോളേജില്‍ യൂണിയന്‍ ഉറപ്പിച്ചപ്പോള്‍, മൂന്നിടത്ത് മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐയാണ്. ആലപ്പുഴയില്‍ 17ല്‍ 11 കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്‌ഐ യൂണിയന്‍ ഉറപ്പിച്ചിരുന്നു
No comments
Post a Comment