അന്തര്‍സംസ്ഥാന മോഷ്ടാവും സഹായിയും കോഴിക്കോട് പിടിയില്‍
അന്തര്‍സംസ്ഥാന മോഷ്ടാവും സഹായിയും കോഴിക്കോട് പിടിയില്‍. പിടിയിലായത് 30ഓളം കേസുകളിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് പൂവ്വാട്ട്പറമ്പ് കുറ്റിക്കാട്ടൂര്‍ പുത്തൂര്‍മഠം ഭാഗങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷാവ് മായനാട് താഴെചാപ്പങ്ങാതോട്ടത്തില്‍ സാലു എന്ന ബുള്ളറ്റ് സാലു(38), കോട്ടക്കല്‍ സ്വദേശി സുഫിയാന്‍(37) എന്നിവരാണ് പിടിയിലായത്.പ്രദേശത്തെ മുപ്പതോളം വീടുകളില്‍ നിന്നായി നൂറിലധികം പവന്‍ സ്വര്‍ണവും, ലക്ഷക്കണക്കിന് രൂപയും കവര്‍ച്ച ചെയ്ത സാലു മുന്‍പ് നൂറോളം മോഷണ കേസുകളില്‍ പ്രതിയാണ്.
നിരവധി CCTV ദൃശ്യങ്ങളും, മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഓരോ മോഷണ ശേഷവും ഗുണ്ടല്‍പേട്ടയിലെ ഒളിത്താവളത്തിലേക്ക് കടന്ന് അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കള്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ചൂതാട്ടത്തിനും, ആര്‍ഭാട ജീവിതത്തിനും വേണ്ടി പണം ചെലവഴിക്കാനാണ് മോഷണം എന്ന് പൊലീസ് വ്യക്തമാക്കി.ഡെപ്യൂട്ടി കമ്മീഷണര്‍ അങ്കിത് സിംഗ് IPS ന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ഗ്രൂപ്പും മെഡിക്കല്‍ കോളേജ് ACP ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിജീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടായി.
No comments
Post a Comment