Header Ads

  • Breaking News

    എഡിഎമ്മിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം; കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ചുമതല



    കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

    അതേസമയം എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തനെതിരായിട്ടാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ടെത്തി. സര്‍വീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുതെന്ന ചട്ടം പ്രശാന്തന്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശാന്തനെതിരെ തുടര്‍നടപടി വേണമെന്നും ശിപാര്‍ശ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad