പൃഥ്വി ഷായുടെ കരുത്തില്‍ മുംബൈ, സരണ്‍ഷിന് നാല് വിക്കറ്റ്! ഇറാനി കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്
ലഖ്‌നൗ: ഇറാനി കപ്പില്‍ മുംബൈ – റെസ്റ്റ് ഓഫ് ഇന്ത്യ മത്സരം ആവശേകരമായ അന്ത്യത്തിലേക്ക്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 121 റണ്‍സ് ലീഡ് നേടിയ മുംബൈ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ അവര്‍ക്ക് 274 റണ്‍സിന്റെ ലീഡായി. 76 റണ്‍സെടുത്ത് പുറത്തായ പൃഥ്വി ഷായാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ (9), തനുഷ് കൊട്ടിയന്‍ (20) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 537നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ 416ന് എല്ലാവരും പുറത്തായിരുന്നു. 191 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വരനാണ് ടോപ് സ്‌കോറര്‍. സര്‍ഫറാസിന്റെ 222 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
No comments
Post a Comment