ഏഹ്… അപ്പൊ അതും കോപ്പിയടിയായിരുന്നോ! മിന്നാരത്തിലെ ആ സീൻ ‘എന്റെ കളിത്തോഴ’നിലേത്?
സിനിമ മേഖലയിലെ കോപ്പിയടികൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അന്യഭാഷാ ചിത്രങ്ങളുടെ കഥ, അവയിലെ ചില സീനുകൾ, ഗാനങ്ങൾ, കഥാപാത്രങ്ങൾ പലതും നമ്മുടെ സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്. നമ്മൾ ഞെഞ്ചിലേറ്റിയ പല സിനിമകളും മറ്റ് ഭാഷകളിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് നമ്മൾ തിരിച്ചറിയുമ്പോൾ ഇടക്കൊക്കെ നമ്മളും ഞെട്ടാറുണ്ട്. ചിലതൊക്കെ യൂട്യൂബിലടക്കം കിടിലൻ ട്രോളുകളും ആകാറുണ്ട്. അത്തരത്തിൽ ഒരു ചിത്രത്തിലെ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
മലയാളികൾക്കിടയിൽ വലിയ ജനപ്രീതി നേടിയ ചിത്രമായിരുന്നു മിന്നാരം. മോഹൻലാൽ , ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഒരേ സമയം കോമഡിയും ട്രാജഡിയും കഥയിലൂടെ പ്രേകഷകർക്ക് നൽകുന്നുണ്ട്. ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന രംഗങ്ങളിൽ ഒന്നാണ് കുതിരവട്ടം പപ്പു കുട്ടികളെ പഠിപ്പിക്കാൻ എത്തുന്നത്. കുട്ടികൾ മാഷിനോട് പെരുമാറുന്ന രീതിയും അവരുടെ കുസൃതികളുമൊക്കെ ഏവരെയും പൊട്ടിച്ചിരിപ്പിച്ചതാണ്. എന്നാൽ ഇതേ രംഗം മറ്റൊരു മലയാള സിനിമയിൽ മുൻപ് വന്നിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ പറ്റു. “എന്റെ കളിത്തോഴൻ’ എന്ന ചിത്രത്തിലാണ് ഈ രംഗം ആദ്യമായി വന്നത്. ഈ രംഗം കണ്ടുനോക്കാം;
No comments
Post a Comment