Header Ads

  • Breaking News

    ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം'; നിലപാട് തുറന്ന് പറഞ്ഞ് നവീന്‍റെ ഭാര്യ മഞ്ജുഷ




    പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. വിധിയിൽ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 
    ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. അവരെ കേസിൽ അറസ്റ്റ് ചെയ്യണം. അറസ്റ്റ് ചെയ്യാത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്ന് മഞ്ജുഷ പറഞ്ഞു. 
    നവീൻ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‍ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad