Header Ads

  • Breaking News

    സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ പക്ഷേ നിബന്ധനകളുണ്ട്.




    ദില്ലി ഡയറക്ടറേറ്റ് ഒഫ് എജ്യൂക്കേഷന്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സമ്മര്‍ദമില്ലാതെ പഠിക്കാനും ആയാസരഹിതവും ആനന്ദകരമായ അന്തരീക്ഷം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ബാഗില്ലാത്ത പത്തുദിവങ്ങള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. എന്‍സിആര്‍ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചത്. ആറു മുതല്‍ എട്ടു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് ഇത് ബാധകംദില്ലിയിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ ഇത് ബാധകമാണ്. ബാഗില്ലാത്ത ഈ പത്തുദിവസങ്ങളില്‍ ചരിത്ര സ്മാരകങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം, കലാകാരന്മാര്‍, കരകൗശല വിദഗ്ദര്‍ എന്നിവരെ കണ്ടുമുട്ടാനുള്ള അവസരമുണ്ടാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല ഈ ദിവസങ്ങളില്‍ ഹാപ്പിനസ് കരിക്കുലം മാതൃക പിന്തുടരണമെന്നും പറയുന്നുണ്ട്.മുമ്പ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഈ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബാഗില്ലാത്ത ദിവസങ്ങളില്‍ മരപ്പണി, ഇലക്ട്രിക്ക് വര്‍ക്ക്, മെറ്റല്‍ വര്‍ക്ക്, പൂന്തോട്ട പരിപാലനം, മണ്‍പാത്ര നിര്‍മാണ് എന്നിവ പഠിക്കാനുള്ള അവസരമുണ്ടാകുമെന്ന് അറിയിച്ചിരുന്നു


    No comments

    Post Top Ad

    Post Bottom Ad