സംസ്ഥാന ജലപാത: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
സംസ്ഥാന ജലപാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.കനാലുകളുടെ വീതി കൂട്ടല്‍ നടപടികള്‍ പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പതകളെ കൂടി യോജിപ്പിച്ചുള്ള വികസനമാണ് ഉദ്ദേശിക്കുന്നത്. ജലപാത പൂര്‍ണമാകുന്നതോടെ ടൂറിസം രംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും. ജലപാതകളുടെ സമീപത്ത് ടൂറിസം സ്‌പോട്ടുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments
Post a Comment