കൂട്ടിൽ കയറാതെ കുരങ്ങന്മാർ; ഇന്ന് മൃഗശാലയിൽ സന്ദർശകർക്ക് വിലക്ക്
തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ മൂന്ന് ഹനുമാൻ കുരങ്ങുകളും ഒരു രാത്രി പിന്നിട്ടിട്ടും കൂട്ടിൽ തിരിച്ചെത്തിയില്ല. മനുഷ്യ സാന്നിധ്യം ഉണ്ടായാൽ കുരങ്ങ് തിരിച്ചെത്താൻ സാധ്യത കുറവെന്ന് വിലയിരുത്തലിൽ ഇന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികുതർ. കഴിഞ്ഞദിവസം രാവിലെയാണ് മൃഗശാലയിലെ 3 പെൺ ഹനുമാൻ കുരങ്ങുകൾ കൂടു വിട്ട് പുറത്തേക്ക് ചാടിയത്കൂടിന് സമീപത്തുതന്നെ ഉയരംകൂടിയ മരത്തിൽ നിലയുറപ്പിച്ച കുരങ്ങുകൾ മണിക്കൂറുകൾ പിന്നിട്ടിട്ടും കൂട്ടിലേക്ക് കയറാൻ തയ്യാറായിട്ടില്ല. ഒരു വർഷം മുൻപ് മൃഗശാലയിൽ നിന്നും പുറത്തുചാടിയ കുരങ്ങ് ഉൾപ്പെടെ 3 ഹനുമാൻ കുരങ്ങുകൾ ആണ് മൃഗശാല പരിസരത്തെ മരത്തിൽ തുടരുന്നത്. ഭക്ഷണം നൽകി കൂട്ടിൽ കയറ്റാനുള്ള ശ്രമം മൃഗശാലാ അധികൃതർ തുടരുകയാണ്. ഇവയെ നിരീക്ഷിക്കാൻ പ്രത്യേകം ജീവനക്കാരെയും ഏർപ്പെടുത്തി. ഇന്നലെ വൈകിട്ട് താഴേക്ക് ഇറങ്ങിയ കുരങ്ങ് മനുഷ്യരെ കണ്ടതോടെ തിരിച്ചു കയറി. മനുഷ്യ സാന്നിധ്യം ഉണ്ടായാൽ കുരങ്ങുകൾ കൂട്ടിൽ കയറാൻ ഇടയില്ലെന്ന വിലയിരുത്തൽ മൃഗശാലക്കുണ്ട്. അതിനാൽ ഇന്ന് സന്ദർശകരെ ഒഴിവാക്കും.
No comments
Post a Comment