Header Ads

  • Breaking News

    മഴയത്തും ആവേശമായി കണ്ണൂർ ദസറയുടെ മൂന്നാംദിനം




    കണ്ണൂർ :- കണ്ണൂർ ദസറയുടെ മൂന്നാം ദിനമായ ഞായറാഴ്ച പരമ്പരാഗതവും സമകാലികവുമായ വാദ്യ ഉപകരണങ്ങളെ സമന്വയിപ്പിച്ച് ആട്ടം കലാസമിതിയും തൃശ്ശൂർ തേക്കിൻകാട് ബാൻഡും അവതരിപ്പിച്ച ഫ്യൂഷൻ സംഗീതം കേൾക്കാൻ  മഴയത്തും ആസ്വാദകരെത്തി. സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അധ്യക്ഷതഹിച്ചു.

    സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് ഹരീഷ് മോഹൻ, മുൻ മേയർ സി.സീനത്ത്, കെ.സി ഉമേഷ് ബാബു എന്നി വർ മുഖ്യാതിഥികളായി. റിജിൽ മാക്കുറ്റി, ദിനകരൻ കൊമ്പിലാത്ത്, ഇ.വി.ജി നമ്പ്യാർ, സി.മനോഹരൻ, സി.ജോയ്, മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, മുൻ മേയർ ടി.ഒ മോഹനൻ, കൗൺസിലർമാരായ കെ.എം സരസ, മിനി അനിൽകുമാർ, കൂക്കിരി രാജേഷ്, ബിജോയ് തയ്യിൽ എന്നിവർ സംസാരിച്ചു.

    തുടർന്ന് അൻഷിക സുനോജ് അവതരിപ്പിച്ച ഭരതനാട്യം, കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിച്ച ഡാൻഡിയ നൃത്തം, സി എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കോൽക്കളി, പ്രിയദർശിനി നാറാത്ത് ടീമിന്റെ കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി.

    No comments

    Post Top Ad

    Post Bottom Ad