Header Ads

  • Breaking News

    ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു




    കണ്ണൂർ:_ജില്ലാ ലൈബ്രറി കൗൺസിൽ ഒക്‌ടോബർ 25 മുതൽ 28 വരെ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പ്രകാശനം ചെയ്തു.

    കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ സെക്രട്ടറി പി കെ വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി സുനിൽകുമാർ, കൺവീനർ കെ ടി ശശി, പ്രസാദ് കൂടാളി എന്നിവർ പങ്കെടുത്തു.

    കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ വി പി ജ്യോതിഷ് കുമാറാണ് ലോഗോ ഡിസൈൻ ചെയ്തത്. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറാണ്. ദേശീയ അന്തർദേശീയ തലത്തിൽ ലോഗോ ഡിസൈനിങ്ങിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇരുപതോളം എൻട്രികളിൽനിന്ന് ചിത്രകാരൻ വർഗീസ് കളത്തിലിന്റെ നേതൃത്വത്തിലാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്

    No comments

    Post Top Ad

    Post Bottom Ad