വളപട്ടണം പാലത്തിനടുത്ത് അശാസ്ത്രിയ ഡിവൈഡർ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഒറ്റയാൻ സമരം
വളപട്ടണം:- വളപട്ടണം പാലത്തിന്റെയും പഴയ ടോൾ ബൂത്തിനും ഇടയിലുള്ള ഇടുങ്ങിയ റോഡിലെ അശാസ്ത്രിയ ഡിവൈഡർ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഹൈവേ അതോർട്ടറിയുടെ നടപടിക്കെതിരെ വളപട്ടണത്തെ പൊതു പ്രവർത്തകൻ കെ സി സലിം ഒറ്റയാൻ സമരം നടത്തി.
നിരവധിവാഹനങ്ങളാണ് ഡിവൈഡറിൽ കയറി അപകടത്തിൽപ്പെടുന്നതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷമായ യാത്രക്കു വേണ്ടി ജന പ്രതിനിധികളുടെയും ഉദ്യേഗസ്ഥരുടെയും കണ്ണ് തുറപ്പിക്കുകയാണ് സമര ലക്ഷ്യമെന്ന് കെ സി സലിം പറഞ്ഞു.
റോഡിലെ കുഴികൾ താല്കലികമായി അടച്ചത് മുഴ പോലെ പൊങ്ങി നില്ക്കുന്നതും വാഹന യാത്രക്കാർക്ക് ഏറെ പ്രയാസമാണ് സ്യഷ്ട്ടിക്കുന്നതെന്നും ഈ ഡിവൈഡറിൽ ഇതിന് മുൻപ് റീത്ത് വേച്ച് പ്രതിഷേധിച്ചിരുന്നെന്നും പുതിയെ തെരുവിൽ നടത്തിയ ഒറ്റയാൻ സമരം ഏറെ ജന ശ്രദ്ധ ആകർഷിക്കുകയും അഴിക്കോട് MLA കെ വി സുമേഷിൻ്റ ഇടപ്പെടലിൻ്റെ ഭാഗമായി ഹൈവേ ജംഷൻ മുതൽ പുതിയതെരു സ്റ്റയിലോ കോർണർ വരെ റീ ടാറിങ് നടത്താൻ കരാറാവുകയും ചെയ്തിട്ടുണ്ട് എന്നാൽ ഹൈവേ ജംഷൻ മുതൽ വേളാപുരം പാലം വരെയുള്ള NH 66 ലെ റോഡിന് റീ ടാറിങ് നടപടി ഒന്നും ആയിട്ടില്ലെല്ലെന്നും കെ സി സലിം പറഞ്ഞു
No comments
Post a Comment