Header Ads

  • Breaking News

    റോഡുകളിലും ഡിവൈഡറുകളിലും കെട്ടിടങ്ങളുടെ മുകളിലും മറ്റുമുള്ള അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യണം - മനുഷ്യാവകാശ കമ്മീഷൻ



    കണ്ണൂർ :- റോഡുകളിലും ഡിവൈഡറുകളിലും കെട്ടിടങ്ങളുടെ മുകളിലും മറ്റും സ്ഥാപിച്ച അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന് ജില്ലയിലെ തദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക് ഉടൻ നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ട‌ർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 

    അനധികൃത പരസ്യബോർഡുകൾക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവുണ്ടായിട്ടും അവഗണിക്കുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. സിറ്റി പൊലീസ് കമ്മിഷണറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം പരാതികൾ ലഭിച്ചാൽ ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ എല്ലാ എസ്എച്ച്ഒ മാർക്കും നിർദേശം നൽകിയിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad