Header Ads

  • Breaking News

    ദില്ലി സ്ഫോടനം; തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം



    ദില്ലി രോഹിണി മേഖലയിൽ ഉണ്ടായ സ്ഫോടനത്തിൽ  അന്വേഷണം ഊർജ്ജിതമാക്കി. പോലീസ്, എൻഐഎ, എൻഎസ് ജി സംഘങ്ങൾ മേഖലയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ക്രൂഡ് ബോംബ് സ്ഫോടനം എന്ന നിലയിലാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പൊട്ടിത്തെറിയുടെ ഏതാനും മിനിറ്റുകൾക്ക് മുൻപ് കടന്നുപോയ ബൈക്കിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ദീപാവലി ആഘോഷം കൂടി കണക്കിലെടുത്ത് ദില്ലി നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. രോഹിണിയിൽ പ്രശാന്ത് വിഹാറിലെ സിആർ പി എഫ് സ്കൂളിന് സമീപം ഇന്നലെ രാവിലെയോടെയാണ് സ്ഫോടനം ഉണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad